2023-ൽ 12-ാം ക്ലാസ് പാസായ, സയൻസിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന യുവതികൾക്ക് L'Oréal India ഫോർ യംഗ് വിമൻ ഇൻ സയൻസ് സ്കോളർഷിപ്പുകൾക്കായി ഇപ്പോൾ അപേക്ഷിക്കാം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതികൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുക. ഇന്ത്യയിലെ ഒരു അംഗീകൃത കോളേജിലോ സർവ്വകലാശാലയിലോ ഏതെങ്കിലും ശാസ്ത്രമേഖലയിൽ (പ്യുവർ സയൻസസ്/അപ്ലൈഡ് സയൻസസ്/എഞ്ചിനീയറിംഗ്/മെഡിക്കൽ, മുതലായവയിൽ) ബിരുദ പഠനത്തിനുള്ള കോളേജ് ഫീസ് കവർ ചെയ്യുന്നതിനുള്ള സാമ്പത്തിക സഹായം തിരഞ്ഞെടുക്കപ്പെട്ട വനിതാ വിദ്യാർത്ഥികൾക്ക് ലഭിക്കും.
യോഗ്യത
- 2022-23 അധ്യയന വർഷത്തിൽ ഇന്ത്യയിൽ നിന്ന് സയൻസ് സ്ട്രീമിൽ 12-ാം ക്ലാസ് പാസായ വനിതാ ഉദ്യോഗാർത്ഥികൾ
- 12-ാം ക്ലാസിൽ PCM/PCB/PCMB എന്നിവയിൽ കുറഞ്ഞത് 85% സ്കോർ നേടിയിരിക്കണം
- അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കുറവായിരിക്കണം
- 2023-24 അധ്യയന വർഷത്തിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട മേഖലകളിലെ ബിരുദ (ബാച്ചിലേഴ്സ്) പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടിയിരിക്കണം
സ്കോളർഷിപ് അനുകൂല്യങ്ങൾ
- തിരഞ്ഞെടുക്കപ്പെട്ട L'Oréal Women Scholars-ൽ ബിരുദ പഠന സമയത്തെ അക്കാദമിക ചെലവുകൾക്കായി 2,50,000 രൂപ (INR 2.50 ലക്ഷം) വരെ മൊത്തത്തിലുള്ള സ്കോളർഷിപ്പ് തുകയായി നൽകും.
- ഓരോ വർഷവും അക്കാദമിക് പ്രമോഷൻ നേടിയതിന്റെ രേഖകൾ സമർപ്പിക്കുന്നതിനെ അടിസ്ഥാനമാക്കി സ്കോളർഷിപ്പ് തുക തുല്യ വാർഷിക ഗഡുക്കളായി നൽകും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : 2024 ജനുവരി 7
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും : ക്ലിക്ക് ചെയ്യുക
0 അഭിപ്രായങ്ങള്‍